ചെങ്ങന്നൂരില്‍ മാണി ആരെ പിന്തുണക്കുമെന്ന് ഇന്നറിയാം ; കേരള കോണ്‍ഗ്രസിന്റെ സുപ്രധാന യോഗം തുടങ്ങി

Posted on: May 22, 2018 11:57 am | Last updated: May 22, 2018 at 1:30 pm

പാല: കേരള കോണ്‍ഗ്രസ്(എം)ന്റ നിര്‍ണായക യോഗം തുടങ്ങി.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നത് സംബന്ധിച്ച നിലപാട് യോഗത്തിലുണ്ടാകുമെന്നിരിക്കെ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് യോഗത്തെ ഉറ്റ് നോക്കുന്നത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട് നിലപാട് ചര്‍ച്ച ചെയ്യുന്ന ഉപസമിതി യോഗമാണ് തുടങ്ങിയിരിക്കുന്നത് . കെഎം മാണിയും പിജെ ജോസഫും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി , കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ എന്നിവര്‍ ഇന്നലെ പാലയില്‍ മാണിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നത്തെ യോഗശേഷം തീരുമാനമറിയിക്കാം എന്നാണ് മാണി ഇന്നലെ യുഡിഎഫ് നേതാക്കളെ അറിയിച്ചത്.

വിഎസ് അച്യുതാനന്ദനും സിപിഐക്കും പുറമെ പിജെ ജോസഫും ഇടത് പ്രവേശത്തെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനമായിരിക്കും യോഗത്തിലുണ്ടാവുകയെന്ന് സൂചനയുണ്ട്.