മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണു: ഒരാള്‍ക്ക് പരിക്ക്

Posted on: May 21, 2018 8:20 pm | Last updated: May 21, 2018 at 8:22 pm
നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനിടെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നു വീണ നിലയില്‍

മക്ക: ഹറമില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന നൂറ്റിഅറുപതാം നമ്പര്‍ ഗേറ്റിനടുത്ത് ക്രെയിന്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതായി മക്ക ഹറം ഗവര്‍ണറേറ്റ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഗവര്‍ണറേറ്റ് ഉത്തവിട്ടിട്ടുണ്ട്

ഹറമില്‍ നിര്‍മാണം നടക്കുന്ന ഫേസ് മൂന്നിലാണ് അപകടം നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

2015 ലെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് സെപ്റ്റംബറില്‍ മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നു വീണ് 108 പേര്‍ മരണപ്പെട്ടത് അപകടത്തില്‍ 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.