പിന്തുണ തന്നേ തീരൂ; മാണിയെ കാണാന്‍ യുഡിഎഫ് നേതാക്കള്‍ പാലായിലേക്ക്

Posted on: May 21, 2018 3:38 pm | Last updated: May 21, 2018 at 4:34 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെഎം മാണിയെ കാണും.
നാല് മണിക്ക് പാലായിലെ വസതിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംഎം ഹസ്സന്‍, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാണിയെ കാണുന്നത്.

ചെങ്ങന്നൂരില്‍ പിന്തുണ ആര്‍ക്കെന്ന് മാണി പ്രഖ്യാപിക്കാനിരിക്കേയാണ് കൂടിക്കാഴ്ച. നാളെ ഉച്ചക്ക് ചേരുന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിന് ശേഷമാണ് മാണി നിലപാട് പ്രഖ്യാപിക്കുക.