Connect with us

National

വാഗ്ദാനങ്ങളുമായി ബിജെപി നേതാക്കള്‍ തന്റെ ഭാര്യയെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശിവറാം

Published

|

Last Updated

കാര്‍വാര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയെ ബിജെപി നേതാക്കള്‍ ഫോണില്‍ വിളിച്ച് ക്യാബിനറ്റ്് മന്ത്രി സ്ഥാനവും 15 കോടി രൂപയും വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ തന്നെ രംഗത്ത്. ഇത്തരമൊരു ഫോണ്‍കോള്‍ തന്റെ ഭാര്യക്ക് വന്നിട്ടില്ലെന്ന് യെല്ലാപൂരില്‍നിന്നുള്ള എംഎല്‍എയായ ശിവറാം ഹെബ്ബാര്‍ പറഞ്ഞു. എംഎല്‍എയുടെ ഭാര്യക്ക് വന്ന ഫോണ്‍സന്ദേശത്തിന്റെ ശബ്ദരേഖയെന്ന് പറഞ്ഞ് ഹെബ്ബാറിന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരും എംഎല്‍സി വിഎസ് ഉഗ്രപ്പയുമാണ് ഇത്തരമൊരു ശബ്ദ സന്ദേശം പുറത്തുവിട്ടത്.

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് സമയത്ത് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ഇവ വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് പാളയങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തന്റെ ഭാര്യയും ബിജെപി നേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെതെന്ന മട്ടില്‍ ഒരു ശബ്ദരേഖ പ്രചരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാലത് തന്റെ ഭാര്യയുടേതല്ലെന്നും ഹെബ്ബാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫോണ്‍സംഭാഷണങ്ങളിലെ ശബ്ദം എന്റെ ഭാര്യയുടേതല്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ഇത്തരമൊരു ശബ്ദസന്ദേശം പ്രചരിപ്പിച്ചതിനെ ശക്തമായി അപലപിക്കുകയുമാണെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest