നിലത്ത് കിടന്നും ഡാന്‍സ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആഹ്ലാദ പ്രകടനം വൈറല്‍- വീഡിയോ

Posted on: May 19, 2018 8:06 pm | Last updated: May 19, 2018 at 10:04 pm

ബെംഗളൂരു: കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചതിന്റെ ആഘോഷത്തിമര്‍പ്പിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് പ്രവര്‍ത്തകര്‍. ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് അവര്‍ രാജിയെ വരവേറ്റത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിക്ക് മുന്നിലും എഐസിസി ആസ്ഥാനത്തും വലിയ തോതില്‍ ആഘോഷങ്ങള്‍ അരങ്ങേറി. ഡല്‍ഹിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആഹ്ലാദത്തിന്റെ വീഡിയോ ഇതിനകം വൈറലായികഴിഞ്ഞു. വെള്ള വസ്ത്രം ധരിച്ച് നിലത്ത് കിടന്നും ഡാന്‍സ് ചെയ്താണ് ഇയാള്‍ ആഹ്ലാദത്തിന് പൊലിമ കൂട്ടിയത്…