യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന

Posted on: May 19, 2018 2:47 pm | Last updated: May 19, 2018 at 5:08 pm
SHARE

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകാത്ത സാഹചര്യത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എംഎല്‍എ മാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും പിന്തുണക്കുമെന്ന് ഏകദേശം ഉറപ്പായെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പായ സാഹചര്യത്തിലാണ് ഇദ്ദേഹം രാജിക്കൊരുങ്ങുന്നത്. രാഷ്ട്രീയ നാടകങ്ങളും കുതിരക്കച്ചവടവും ഇനിയും തുടര്‍ന്നാല്‍ ജനവികാരം തീര്‍ത്തും എതിരാകുമെന്ന തിരിച്ചറിവും രാജിക്ക് പിറകിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here