കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ്: ശബ്ദ വോട്ട് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍

Posted on: May 19, 2018 1:33 pm | Last updated: May 19, 2018 at 5:07 pm

ബംഗളുരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദ്യൂരപ്പയുടെ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ശബ്ദ വോട്ട് അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍.തങ്ങള്‍ കുട്ടികളല്ലെന്നും 30 വര്‍ഷമായി നിയമസഭ നടപടികള്‍ കണ്ടുകൊണ്ടിരിക്കുന്നവരാണെന്നും പറഞ്ഞ ശിവകുമാര്‍ പരസ്യ വോട്ട് വേണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം നിയമസഭയില്‍ ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങിന് കോണ്‍ഗ്രസ് അംഗങ്ങളായ ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലും എത്തിയിട്ടില്ല. ഇരുവരും നിയമസഭയിലെത്തുമെന്നും തങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയോട് യെദ്യൂരപ്പയുടെ മകന്‍ 30 കോടി രൂപ വാഗ്ദാനം നടത്തിയത് സംബന്ധിച്ച് ഐടി വകുപ്പ് അന്വേഷണം നടത്തണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.