Connect with us

International

ടെക്‌സാസിന് പിറകെ ജോര്‍ജിയ സ്‌കൂളിലും വെടിവെപ്പ് ; ഒരു മരണം

Published

|

Last Updated

വാഷിങ്ടണ്‍: പത്ത് പേര്‍ കൊല്ലപ്പെട്ട ടെക്‌സാസ് സ്‌കൂളിലെ വെടിവെപ്പിന് പിറകെ ജോര്‍ജിയയിലെ സ്‌കൂളിലും വെടിവെപ്പ്. ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

സൗത്ത് അറ്റ്‌ലാന്റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കുളില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് വെടിവെപ്പ് നടന്നത്. ഹൈസ്‌കൂളിലെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ് സംഭവം.

ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 40 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ പരുക്കേറ്റ് ഒരു ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടെക്‌സാസ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു

Latest