Kerala
സംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോഡില്‍. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. ഡിസലിന് 73.06 രൂപയും.24 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്.
അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.79.69 രൂപയായിരുന്നു വെള്ളിയാഴ്ച പെട്രോളിന്റെ വില.കൊച്ചിയില്‍ പെട്രോള്‍ വില 78.72 രൂപയും ഡീസല്‍വില 71.85 രൂപയൂമാണ്.
കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിനേനയുള്ള വിലനിര്‍ണയം പുനരാരംഭിച്ചതോടെയാണ് കേരളത്തില്‍ ഇന്ധന വില വര്‍ധിച്ചത്.
---- facebook comment plugin here -----




