Connect with us

Gulf

അറേബ്യന്‍ സെന്ററില്‍ ജീവകാരുണ്യ മരം

Published

|

Last Updated

അറേബ്യന്‍ സെന്ററില്‍ ജീവകാരുണ്യ മരം

ദുബൈ: അറേബ്യന്‍ സെന്ററില്‍ ഇത്തവണയും റമസാന്‍ ജീവ കാരുണ്യ മരം. മാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവിടെയെത്തി മരത്തില്‍ തിരി കൊളുത്താം. ദരിദ്രരായ ആളുകള്‍ക്ക് പണമായോ വസ്ത്രമായോ സംഭാവന ചെയ്യാം.

ഈ സഹായം റെഡ് ക്രസന്റിനാണ് പോവുക. അവര്‍ ലോകമെങ്ങുമുള്ള ദരിദ്രരിലേക്കു എത്തിക്കും. ട്രീ ഓഫ് ലൈഫ് എന്നാണ് ഈ മരം അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിനാളുകള്‍ ഇവിടെ സംഭാവന അര്‍പിച്ചുവെന്നു മാള്‍ അധികൃതര്‍ പറഞ്ഞു.

Latest