തന്ത്രങ്ങള്‍ പൊളിഞ്ഞ് ബിജെപി; ‘മുങ്ങി’യ കോണ്‍ഗ്രസ് എംഎല്‍എ പൊങ്ങി

Posted on: May 18, 2018 2:21 pm | Last updated: May 18, 2018 at 3:36 pm

ബെംഗളൂരു: നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ പാട്ടീല്‍. ഹൈദരാബാദിലുള്ള കോണ്‍ഗ്രസ് സംഘത്തില്‍ ഇല്ലാത്ത എംഎല്‍എയാണ് പാട്ടീല്‍. കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും പാട്ടീല്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിംഗ്, നാഗേന്ദ്ര എന്നിവര്‍ എംഎല്‍എമാരുടെ സംഘത്തില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇതിനിടെയാണ്, നാളെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് പ്രതാപ ഗൗഡ പാട്ടീല്‍ അറിയിച്ചത്. പാട്ടീല്‍ ബിജെപിയെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ആനന്ദ് സിംഗ് എംഎല്‍എയെ ബിജെപി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.