വ്യാജപാസ്‌പോര്‍ട്ടുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയയാള്‍ ഇന്‍ഡോറില്‍ പിടിയിലായി

Posted on: May 18, 2018 1:14 pm | Last updated: May 18, 2018 at 2:22 pm

ഇന്‍ഡോര്‍: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയയാള്‍ ഇപ്പോള്‍ പിടിയിലായി. കഴിഞ്ഞ മാസം 24ന് ഇന്ത്യയിലെത്തിയ ആമിര്‍ അലി ഖൈറാനിയെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇന്‍ഡോര്‍ സ്വദേശിയായ ഖൈറാനി 1990കളിലാണ് അമേരിക്കയിലെത്തുന്നത്. വ്യാജരേഖകളുപയോഗിച്ച് ഏജന്റ് മുഖേനയാണ് രാജേഷ് അഗര്‍വാള്‍ എന്ന പേരില്‍ ഖൈറാനി പാസ്‌പോര്‍ട്ട് നേടുന്നത്. ഇതുപയോഗിച്ച് അമേരിക്കയിലെത്തിയ ഖൈറാനി ടെക്‌സാസില്‍ ജോലി നോക്കുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു.

ഇതിന് ശേഷം നാലോ അഞ്ചോ തവണ ഖൈറാനി ഇന്ത്യയിലെത്തിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഖൈരാനി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഹൈദ്രാബാദിലെ വ്യവസായിയുടെ മകളെയാണ് ഖൈറാനി വിവാഹം ചെയ്തത്. മനുഷ്യക്കടത്ത് സംഘമാണ ഖൈറാനിയെ സഹായിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത് . ചോദ്യം ചെയ്യലില്‍ തനിക്ക് അമേരിക്കന്‍ പൗരത്വമുണ്ടെന്ന് ഖൈറാനി പോലീസിനോട് പറഞ്ഞു.