ഫിഫ റാങ്കിംഗ്: ജര്‍മനി തലപ്പത്ത്, ഇന്ത്യ സ്ഥാനം നിലനിര്‍ത്തി

Posted on: May 18, 2018 6:15 am | Last updated: May 18, 2018 at 12:50 am

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 97ാം സ്ഥാനം നിലനിര്‍ത്തി. എ എഫ് സി റാങ്കിംഗില്‍ ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്.
സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ഇന്ത്യന്‍ ടീം അവസാനമായി രാജ്യാന്തര മത്സരം കളിച്ചത് മാര്‍ച്ചിലാണ്. എ എഫ് സി ഏഷ്യന്‍ കപ്പ് 2019 ക്വാളിഫൈയിംഗ് റൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ. ആ മത്സരം 2-1ന് പരാജയപ്പെട്ടു.
എ എഫ് സി ഏഷ്യന്‍ കപ്പ് ജനുവരിയില്‍ ആരംഭിക്കും. ഗ്രൂപ്പ് എയില്‍ യു എ ഇ, ബഹ്‌റൈന്‍,തായ്‌ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. പുതിയ റാങ്കിംഗില്‍ ഗ്രൂപ്പ് എതിരാളികളൊന്നും തന്നെ നില മെച്ചപ്പെടുത്തിയിട്ടില്ലെന്നത് ഇന്ത്യക്ക് മാനസികാധിപത്യം നല്‍കുന്നു. ഗ്രൂപ്പില്‍ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്കിംഗ് ഇന്ത്യയുടെതാണ്.

ഫിഫ റാങ്കിംഗ്, രാജ്യം,
പോയിന്റ് ക്രമത്തില്‍

1 ജര്‍മനി (1544്)
2 ബ്രസീല്‍ (1384)
3 ബെല്‍ജിയം (1346)
4 പോര്‍ച്ചുഗല്‍ (1306)
5 അര്‍ജന്റീന (1254)
6 സ്വിറ്റ്‌സര്‍ലന്‍ഡ് (1179)
7 ഫ്രാന്‍സ് (1166)
8 സ്‌പെയിന്‍ (1162)
9 ചിലി (1146)
10 പോളണ്ട് (1128)
11 പെറു (1106)
12 ഡെന്‍മാര്‍ക്ക് (1054)
13 ഇംഗ്ലണ്ട് (1040)
14 ടുണീഷ്യ (1012)
15 മെക്‌സിക്കോ (1008)
16 കൊളംബിയ (989)
17 ഉറുഗ്വെ (976)
18 ക്രൊയേഷ്യ (975)
19 ഹോളണ്ട് (969)
20 ഇറ്റലി (947)
21 വെയില്‍സ് (931)
22 ഐസ്ലാന്‍ഡ് (930)
23 സ്വീഡന്‍ (889)
24 യു എസ് എ (880)
25 കോസ്റ്റ റിക്ക (858)