Connect with us

Kerala

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യോഗങ്ങളിലേക്ക് വന്‍ അവസരങ്ങള്‍ തുറന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. കേന്ദ്ര സെക്രട്ടേറിയറ്റ്, ഇന്റലിജന്‍സ് ബ്യൂറോയടക്കമുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍- 2018ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചത്. ജൂലൈ 25 മുതല്‍ ആഗസ്റ്റ് 20 വരെയാണ് പരീക്ഷ. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിശദവിവരങ്ങള്‍ www.ssckkr.kar.nic.in , www.ssc.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. അവസാന തീയതി ജൂണ്‍ നാല്. എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഗവണ്‍മെന്റ്ഉത്തരവ് പ്രകാരംസംവരണാനുകൂല്യമുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസിനത്തില്‍ ഇളവ് ലഭിക്കും.

ഒഴിവുകളും തസ്തികകളും ചുവടെ:

കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍യീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യ മന്ത്രാലയം, വ്യോമസേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാര്‍, മറ്റു മന്ത്രാലയങ്ങളിലും, വകുപ്പുകളിലുംസ്ഥാപനങ്ങളിലും അസിസ്റ്റന്റുമാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കംസ്റ്റംസ്, എന്നിവയില്‍ ടാക്‌സ് അസിസ്റ്റന്റുമാരും ഇന്‍സ്‌പെക്ടര്‍മാര്‍, സെന്‍ട്രല്‍ എക്‌സൈസ്/ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സില്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സെന്‍ട്രല്‍ ബോര്‍ഡ്ഓഫ്എക്‌സൈസ് ആന്‍ഡ് കംസ്റ്റംസില്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ടാക്‌സ് അസിസ്റ്റന്റുമാര്‍ ( പ്രിവന്റീവ്/ എക്‌സാമിനര്‍).

ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റില്‍ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍. സി ബി ഐയിലും, എന്‍ ഐ എയിലും സബ് -ഇന്‍സ്‌പെക്ടര്‍മാര്‍, തപാല്‍വകുപ്പില്‍ തപാല്‍ ഇന്‍സ്‌പെക്ടര്‍മാര്‍.

സി എ ജിക്കു കീഴിലുള്ള ഇന്ത്യന്‍ ഓഡിറ്റ് & അക്കൗണ്ട്‌സ് വകുപ്പില്‍ അസിസ്റ്റന്റ്ഓഡിറ്റ് ഓഫീസര്‍ അസിസ്റ്റന്റ അക്കൗണ്ട്‌സ്ഓഫീസര്‍, സി എ ജിക്കും, കംട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ടിനും മറ്റു മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴിലുള്ള ഓഫീസുകളില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, ജൂനിയര്‍അക്കൗണ്ടന്റ്, ഓഡിറ്റര്‍.

സ്റ്റാറ്റിറ്റ്ക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തില്‍ ജൂനിയര്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ക്ലറിക്കല്‍ സര്‍വീസിനെ കൂടാതെ, വിവിധ കേന്ദ്ര ഗവണ്‍മെന്റ്ഓഫീസുകളിലും, മന്ത്രാലയങ്ങളിലും സീനിയര്‍സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാകും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനം. 62000 ശമ്പളം 4600 രൂപ ഗ്രേഡ് പേയോടുകൂടി ബെംഗളൂരുപോലുള്ള ക്ലാസ്സ് എ- ഐ നഗരങ്ങളില്‍ അപേക്ഷിക്കാനുള്ള ലിങ്ക്  www.ssconline.nic.in. സഹായങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍ 080-25502520, 948362020.