Connect with us

Editorial

ഇസ്‌റാഈലിന്റെ ലക്ഷ്യം വംശഹത്യ

Published

|

Last Updated

ഇസ്‌റാഈലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിനെതിരെ സമാധാന പരമായി പ്രതിഷേധിച്ച ഫലസ്തീനികളോട് വെടിയുണ്ടകള്‍ കൊണ്ടാണ് ഇസ്‌റാഈല്‍ സേന പ്രതികരിച്ചത്. പ്രക്ഷോഭകര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ 60 പേര്‍ മരിക്കുകയും ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷമാണ്, ദശാബ്ദങ്ങളായി അമേരിക്ക തുടരുന്ന പശ്ചിമേഷ്യന്‍ നയം അട്ടിമറിച്ചു ജറുസലേമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ട്രംപിന്റെ എംബസി മാറ്റ പ്രഖ്യാപനം. ഇതിന്റെ തുടര്‍ച്ചയായി ഇസ്‌റാഈലിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം തെല്‍അവീവില്‍ നിന്നു ജറുസലേമിലേക്ക് മാറ്റിയത് രണ്ട് ദിവസം മുമ്പാണ്. ഇതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ നിഷ്ഠൂരം കൊന്നൊടുക്കിയത്.
ഫലസ്തീനിന്റെ ഭാഗമാണ് ജറുസലം. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം നിരവധി പ്രവാചകന്മാര്‍ മണ്‍മറഞ്ഞ ഇടവും മുസ്‌ലിംകളുടെ പുണ്യകേന്ദ്രവുമാണ്. ചരിത്രപരമായി നൂറ്റാണ്ടുകളായി മുസ്‌ലിംകളുടെ കൈവശമായിരുന്നു ഈ പ്രദേശം. 1967ല്‍ നടന്ന ആറ് ദിവസത്തെ യുദ്ധത്തില്‍ പ്രദേശം ഇസ്‌റാഈല്‍ കൈയേറുകയായിരുന്നു. തുടര്‍ന്ന് ജറൂസലമിനെ അവര്‍ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഇസ്‌റാഈല്‍ പാര്‍ലിമെന്റ്, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികള്‍, സുപ്രീം കോടതി എന്നിവ ഉള്‍പ്പെടെ പ്രധാന ഭരണ സംവിധാനങ്ങളെല്ലാം അവിടേക്ക് മാറ്റുകയും ചെയ്തു.

ഈ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ല. ഫലസ്തീനെ ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അന്താരാഷ്ട്ര സമൂഹം, ഇസ്‌റാഈല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശമായാണ് കിഴക്കന്‍ ജറുസലേമിനെ ഇപ്പോഴും കണക്കാക്കുന്നത്. അമേരിക്ക പോലും ഇക്കാലമത്രയും ഈ കൂട്ടിച്ചേര്‍ക്കലിനെ പരസ്യമായി അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെയാണ് അമേരിക്കയില്‍ നിന്ന് ഇക്കാര്യത്തില്‍ ഇസ്‌റാഈലിനെ പിന്തുണക്കുന്ന പരസ്യ പ്രതികരണമുണ്ടായത്. അധികാരത്തിലേറിയാല്‍ യു എസ് എംബസി ജെറുസലേമിലേക്ക് മാറ്റുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തു. ആ വാഗ്ദത്ത പാലനമാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്. പ്രതിഷേധങ്ങള്‍ക്കിടെയാണ് ജറുസലമില്‍ യു എസ് എംബസി പ്രവര്‍ത്തനം ആരംഭിച്ചത്. ട്രംപ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. പശ്ചിമേഷ്യയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നടപടി. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ മറ്റൊരു രാജ്യവും ഇത് അംഗീകരിച്ചിട്ടില്ല. അമേരിക്കന്‍ നടപടിക്കെതിരെ യു എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്ക് പാസാവുകയും ചെയ്തു. പ്രമേയത്തില്‍ യു എസിനെതിരെ വോട്ട് ചെയ്യരുതെന്ന് കാണിച്ച് അമേരിക്കയുടെ യു എന്‍ അംബാസഡര്‍ നിക്കി ഹാലെ അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം കത്തയച്ചെങ്കിലും 128 രാജ്യങ്ങളും അത്അവഗണിക്കുകയായിരുന്നു.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടതു പോലെ ആയുധ,സൈനിക ബലത്തില്‍ ഫലസ്തീനികളുടെ വംശഹത്യയാണ് ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസിനു നേരെ എന്ന പേരില്‍ മുമ്പും നിരവധി തവണ ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ട്. പലതും ജനാധിവാസ പ്രദേശങ്ങള്‍ക്കു നേരെയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമായിരുന്നു ഭൂരിഭാഗവും. ഹിംസയുടേതല്ലാതെ സമാധാനത്തിന്റെ ഭാഷ അറിയാത്തവരാണ് ഇസ്‌റാഈല്‍ ഭരണകൂടം. ന്യായത്തിന്റെയും നീതിയുടെയും ഭാഷയും അവര്‍ക്കറിയില്ല. ഐ എസിനേക്കാളും വലിയ ഭീകരവാദ പ്രസ്ഥാനമാണ് ജൂതായിസം. ആഗോള സമൂഹത്തിന്റെ കൂട്ടായ പ്രതിഷേധം അവര്‍ക്കെതിരെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അറബ്‌ലോകത്തിന്റെ യോജിച്ച നീക്കം ഉരുത്തിരിയുകയും മറ്റു രാഷ്ട്രീയ ഭിന്നതകളെല്ലാം മാറ്റിവെച്ച് ഫലസ്തീനികള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി ശബ്ദിക്കുകയും ചെയ്യേണ്ടതുണ്ട്. അറബ് മേഖലയിലെ ആഭ്യന്തര ശൈഥില്യവും ചില രാഷ്ട്രങ്ങളുടെ യു എസ് വിധേയത്വവും ഇതിന് വിഘാതമാകരുത്. ഫലസ്തീനികളോടുള്ള ഇസ്‌റാഈല്‍ ശത്രുത കേവലം ഒരു രാഷ്ട്രത്തോടുള്ള ശത്രുതയല്ല, മറിച്ച് ജൂത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്‌ലിം വിരോധത്തിന്റെ അനുരണനമാണെന്നും സമാന ഭാവിയില്‍ അവരുടെ ആയുധങ്ങള്‍ തങ്ങള്‍ക്ക് നേരെയും ചീറിയടുക്കുമെന്നും ഓരോ അറബ് രാഷ്ട്രവും ഓര്‍ക്കേണ്ടതുണ്ട്.