Connect with us

Gulf

നോമ്പുതുറ അറിയിക്കാന്‍ പീരങ്കി മുഴങ്ങും

Published

|

Last Updated

ദുബൈ മദീനത്ത് ജുമൈറയില്‍ സജ്ജമാക്കിയ പീരങ്കി

ദുബൈ: റമസാന്‍ നോമ്പുതുറ സമയമറിയിക്കാന്‍ ദുബൈ പോലീസ് വിവിധയിടങ്ങളില്‍ പീരങ്കികള്‍ സജ്ജീകരിച്ചതായി അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ മര്‍റി അറിയിച്ചു.

ബ്രിട്ടീഷ് നിര്‍മിത പി ഡി ആര്‍ എം കെ 1 എല്‍ പീരങ്കികളാണ് നോമ്പുതുറ സമയമറിയിച്ച് ശബ്ദിക്കുക. എല്ലാ വര്‍ഷവും പീരങ്കി മുഴങ്ങാറുള്ള ദേര മുസല്ല, മംസാര്‍, കറാമ, ബുര്‍ജ് ഖലീഫ എന്നിവിടങ്ങള്‍ക്ക് പുറമെ ഈ വര്‍ഷം മുതല്‍ സിറ്റി വാക്കിലും മദീനത്ത് ജുമൈറയിലും പീരങ്കി വെടിയുതിര്‍ക്കും.

1960ലാണ് നോമ്പ് തുറ സമയമറിയിക്കാന്‍ ദുബൈയില്‍ പീരങ്കികള്‍ ഉപയോഗിച്ചു തുടങ്ങിയത്. ക്ലാസിക് ലാന്‍ഡ് റോവര്‍ വാഹനങ്ങളും പ്രത്യേക യൂണിഫോമുമാണ് വെടിയുതിര്‍ക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുക.

Latest