കുവൈത്ത് ഐ സി എഫ് മെഗാ ഇഫ്താര്‍ മീറ്റ് വെള്ളിയാഴ്ച

Posted on: May 16, 2018 5:41 pm | Last updated: May 16, 2018 at 5:41 pm

കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇഫ്താര്‍ മീറ്റും റമളാന്‍ പ്രഭാഷണവും വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ ഭസ്മ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഹാളില്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരാണ് മുഖ്യാതിഥി.

പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.