കര്‍ണാടകയില്‍ സത്യപ്രതിജ്ഞക്കൊരുങ്ങുവാന്‍ പ്രവര്‍ത്തകരോട് ബിജെപി നേത്യത്വം

Posted on: May 16, 2018 5:12 pm | Last updated: May 17, 2018 at 6:28 am

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങളും അനശ്ചിതത്വങ്ങളും തുടരവെ സത്യപ്രതിജ്ഞക്കൊരുങ്ങുവാന്‍ പ്രവര്‍ത്തകരോട് ബിജെപി നേത്യത്വം. നാളെ ഉച്ചക്ക് 12.30 ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന സന്ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പരക്കുകയാണ്. തിരഞ്ഞെടപ്പ് ആപ്പ് വഴിയാണ് സന്ദേശം ജനങ്ങളിലേക്കെത്തിയത്.

അതേ സമയം സര്‍ക്കാര്‍ രൂപീകരണ വാദവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. 117 പേരുടെ പിന്തുണ അറിയിച്ചുള്ള കത്തും ഇവര്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നറിയുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ എടുക്കുന്ന നിലപാട് കര്‍ണാടകയില്‍ നിര്‍ണായകമായേക്കും. തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുവാന്‍ കോണ്‍ഗ്രസും ഡെജിഎസും തീരുമാനിച്ചിട്ടുണ്ട്.