യെദ്യൂരപ്പ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

Posted on: May 16, 2018 11:45 am | Last updated: May 16, 2018 at 3:16 pm

ബംഗളുരു: ബംഗളുരുവില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുമതി വാങ്ങാനായി യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചിട്ടുണ്ട്‌

ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ ഒരു ദിവസംകൂടി സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പയുടെ നേത്യത്വത്തില്‍ നാളെ സര്‍ക്കാര്‍ രൂപീക്യതമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ ബിജെപി സര്‍ക്കാറിനേയാണ് ആഗ്രഹിച്ചതെന്നും കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.