Connect with us

Ongoing News

ബഗേപ്പള്ളി പിടിക്കാനുള്ള സി പി എം ശ്രമം രണ്ടാം സ്ഥാനത്തിലൊതുങ്ങി

Published

|

Last Updated

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ബഗേപ്പള്ളി തിരിച്ചു പിടിക്കാനുള്ള സി പി എമ്മിന്റെ ശ്രമം ഇത്തവണയും വിജയിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുബ്ബറെഡ്ഢിയാണ് ഇവിടെ വിജയിച്ചത്. 65710 വോട്ടുകളാണ് അദ്ദേഹം നേടിയത്. തൊട്ടു പിറകിലുള്ള സി പി എം സ്ഥാനാര്‍ഥി ജി വി ശ്രീരാമ റെഡ്ഢി 51679 വോട്ട് നേടി. ബി ജെ പി സ്ഥാനാര്‍ഥിക്ക് ഇവിടെ ടലഭിച്ചത് 4140 വോട്ട് മാത്രമാണ്. 1994ലും 2004ലും സി പി എം നേതാവ് ശ്രീരാമ റെഡ്ഢി ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.