Connect with us

Gulf

വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നില്‍

Published

|

Last Updated

ദുബൈ: റമസാനില്‍ വാഹനാപകടം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം റമദാന്‍ സമയത്തുണ്ടായ റോഡപകടങ്ങളെക്കുറിച്ച് അധികൃതര്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഇതില്‍ ചെറുപ്പക്കാരേക്കാളും 40 വയസിന് മുകളിലുള്ളവരാണ് അപകടം ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് അപകടം ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്ന രാജ്യക്കാരുടെ കണക്ക് നോക്കിയാല്‍ ഇന്ത്യക്കാരാണ് മുന്നില്‍. 47 ശതമാനമാണ് ഇവര്‍ ഉണ്ടാക്കിയ അപകടങ്ങള്‍. അതേസമയം പാകിസ്ഥാനികള്‍ 12 ശതമാനവും ഈജിപ്റ്റുകാര്‍ ആറ് ശതമാനവുമാണ് അപകടം ഉണ്ടാക്കിയത്.

രാവിലെയാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടായിരിക്കുന്നത്. ഓഫീസുകളിലേക്ക് പോകുന്ന ആളുകളാണ് കൂടുതലും അപകടത്തില്‍പെട്ടിരിക്കുന്നത്. അപകടനിരക്ക് കുറവ് ശനിയാഴ്ചകളിലും കൂടുതല്‍ ചൊവ്വാഴ്ചകളിലുമാണ്. റമസാന്‍ പുണ്യസമയത്ത് ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളിലൂടെ നിരവധി ജീവനുകള്‍ പൊലിയുന്നത് വേദനാജനകമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest