Connect with us

Gulf

ഡോ. ഫാറൂഖ് നഈമിയുടെ പ്രഭാഷണം; ഒരുക്കം പൂര്‍ത്തിയായി

Published

|

Last Updated

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമസാന്‍ അതിഥിയായി യു എ ഇയിലെത്തുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ റമസാന്‍ പ്രഭാഷണങ്ങള്‍ക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലുമാണ് പ്രഭാഷണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അബുദാബിയില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിന് പി വി അബൂബക്കര്‍ മൗലവി ചെയര്‍മാനും ഹംസ അഹ്‌സനി വയനാട് കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ജിഫ്‌രി മുത്ത് ക്കോയ തങ്ങളും ഡോ. ഫാറൂഖ് നഈമിയുമാണ് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തുന്നത്. ബുധനാഴ്ച അബ്ദുല്‍ ഖാലിക് മസ്ജിദില്‍ തറാവീഹിനു ശേഷം നടക്കുന്ന പരിപാടിയോടെ പ്രഭാഷണങ്ങള്‍ക്ക് സമാരംഭം കുറിക്കും. 18ന് വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ഈ മാസം 31ന് അബുദാബി നാഷണല്‍ തിയേറ്ററിലും പ്രഭാഷണ പരിപാടി സംഘടിപ്പിക്കും.

---- facebook comment plugin here -----

Latest