സുനന്ദ പുഷ്‌ക്കറുടെ മരണം: തനിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ശശി തരൂര്‍

    Posted on: May 14, 2018 5:30 pm | Last updated: May 14, 2018 at 7:07 pm

    ന്യൂഡല്‍ഹി: സുനന്ദ പുഷകര്‍ കേസില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യകരമെന്ന് ശശി തരൂര്‍ എംപി. സുനന്ദ പുഷ്‌കറുടെ മരണം ഡല്‍ഹി പോലീസ് ആത്മഹത്യയാക്കി മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

    ഒക്ടോബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ബോധിപ്പിച്ചത് ആര്‍ക്കെതിരേയും ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ്. ആറ് മാസങ്ങള്‍ക്ക് ശേഷം തനിക്കെതിരെ ആത്മഹ്ത്യാപ്രേരണാക്കുറ്റം ചുമത്തുത്തിയത് അവിശ്വസിനീയമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.