വിമാനത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശമയച്ച വിമാന ജീവനക്കാരന്‍ പിടിയില്‍

Posted on: May 14, 2018 4:10 pm | Last updated: May 14, 2018 at 7:04 pm

ന്യൂഡല്‍ഹി: വിമാന കമ്പനിയെ ഒരു പാഠം പഠിപ്പിക്കുന്നതിനായി വിമാനത്തില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശമയച്ചതിന് വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗൊ എയര്‍ലൈന്‍സ്് ജീവനക്കാരനായ 23കാരന്‍ കാര്‍ത്തിക് മാധവ് ഭട്ട് ആണ് പിടിയിലായത്. തൊഴിലിലെ മോശം പ്രകടനത്തെക്കുറിച്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയതാണ് കാര്‍ത്തിക്കിനെ പ്രകോപിതനാക്കിയത്.

ഈ മാസം രണ്ടിനാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തുന്നത്. മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ ഭീഷണി വ്യാജമാണെന്ന് മനസിലായി. പിന്നീട് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കാര്‍ത്തിക് പിടിയിലായത്.