എക്‌സിറ്റ് പോളുകള്‍ കേവലം വിനോദം മാത്രം; ആശങ്കപ്പെടാതിരിക്കൂ; പ്രവര്‍ത്തകരോട് സിദ്ധരാമയ്യ

Posted on: May 13, 2018 12:16 pm | Last updated: May 13, 2018 at 3:35 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വിനോദം മാത്രമാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു.

എക്‌സിറ്റ് പോളുകളില്‍ ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും വിശ്രമിക്കാനും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് വിവിധ എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ചില സര്‍വേകള്‍ പ്രവചിക്കുന്നു.