Connect with us

Kerala

പൂയംകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published

|

Last Updated

കൊച്ചി: കോതമംഗലത്ത് പൂയംകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ഫോര്‍ട്ട് കൊച്ചി സൗദിനഗര്‍ സ്വദേശി അരുണ്‍(19)ആണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അരുണിനെ നാട്ടുകാര്‍ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരുണിനൊപ്പം ഒഴുക്കില്‍പ്പെട്ട അജുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ബൈക്കില്‍ സുഹ്യത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കെത്തിയതായിരുന്നു ഇവരടക്കമുള്ള ഏഴംഗ സംഘം. ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനാണ് മരിച്ച അരുണ്‍.