വേനല്‍ച്ചൂട്: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ വിജനം

Posted on: May 12, 2018 3:52 pm | Last updated: May 12, 2018 at 6:22 pm

ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കവെ ഉച്ചക്ക് ശേഷം മൂന്ന് മണിവരെ പോള്‍ചെയ്യപ്പെട്ടത് 56ശതമാനം വോട്ട്. അതേ സമയം കടുത്ത വേനല്‍ച്ചൂട് വോട്ടെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.

43 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ കല്‍ബുര്‍ഗിയില്‍ പല വോട്ടെടുപ്പ് കേന്ദ്രങ്ങളും ഉച്ചയോടെ കാലിയായി. ചൂട് കുറഞ്ഞ രാവിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.