ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി ബാലന്‍

Posted on: May 12, 2018 3:23 pm | Last updated: May 12, 2018 at 4:02 pm
SHARE

പാലക്കാട്: മാഹിയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി എ കെ ബാലന്‍. കണ്ണൂരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് രണ്ട് തവണ നേതൃത്വം നല്‍കിയ ആളാണ് താന്‍. ഇങ്ങോട്ട് ആക്രമിച്ചാല്‍ തിരിച്ചുകൊടുക്കുമെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധത്തിന്റ ഭാഗമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപ്പൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്നും ബാലന്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here