യെദ്യൂരപ്പക്ക് മറുപടി; ബിജെപിക്ക് 70 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് ഖാര്‍ഗെ

Posted on: May 12, 2018 3:08 pm | Last updated: May 12, 2018 at 3:08 pm

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 60 മുതല്‍ 70 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 150 സീറ്റുകള്‍ നേടുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

145 മുതല്‍ 150 വരെ സീറ്റുകള്‍ നേടി ബിജെപി ഭരണത്തിലേറുമെന്നും മെയ് പതിനേഴിന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യുരപ്പ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഖാര്‍ഗെ. അതേസമയം, 120ല്‍ അധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ പറഞ്ഞു.