‘മോദിജി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ നില്‍ക്കുന്ന ആ ഓഫീസറെ സമ്മതിക്കണം’; ബെന്യാമിന്റെ പോസ്റ്റ് ഹിറ്റ്

Posted on: May 12, 2018 12:23 pm | Last updated: May 12, 2018 at 12:23 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ വിഡ്ഢിത്തങ്ങള്‍ പറയുന്ന മോദിയുടെ ശൈലിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ വിമര്‍ശിക്കുന്നത്.

മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..? എന്നായിരുന്നു ബെന്യാമിന്റെ ചോദ്യം. നിരവധി പേര്‍ ബെന്യാമിന്റെ ഈ പോസ്റ്റിന് ലൈക്കിടുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.