Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കഷ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. പ്രദേശത്ത് മൂന്ന് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന്‌ ബര്‍ഗാം വില്ലേജില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. ഇതിനിടെയാണ് സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.