Connect with us

First Gear

കരുത്തുറ്റ ഇ-ക്ലാസ് മെര്‍സിഡസ് വിപണിയിലെത്തി

Published

|

Last Updated

കൊച്ചി: എക്കാലത്തെയും ഏറ്റവുമധികം കരുത്തുറ്റ ഇ-ക്ലാസായ എ എം ജി ഇ 63 എസ് 4മാറ്റിക്+ മെര്‍സിഡസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി. പെര്‍ഫോര്‍മന്‍സ് സലൂണ്‍ വിഭാഗത്തില്‍പ്പെട്ട ഈ കാറിന്റെ 4.0-ലിറ്റര്‍ ട്വിന്‍-ട്യൂബ് വി8 എഞ്ചിന്‍ 450 കിലോവാട്ട് (612 എച്ച്പി) കരുത്ത് ലഭ്യമാക്കുന്നു. മെര്‍സിഡിസസ് എ എം ജി വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ കാറായ എ എം ജി ഇ 63 എസ് 4 മാറ്റിക് + സ്റ്റാര്‍ട്ടാക്കി 3.4 സെക്കന്റിനകം 100 കിലോമീറ്റര്‍ വേഗതയിലേക്ക് പറക്കും. എഎം ജി ഇ 63 എസ് 4മാറ്റിക്+ വിപണിയിലെത്തിയതോടെ ഇന്ത്യയില്‍ മൊത്തം 14 എ എം ജി മോഡലുകളായി.

ലക്ഷ്വറി പെര്‍ഫോര്‍മന്‍സ് സലൂണിന്റെ അവസാനവാക്കാണ് എ എം ജി ഇ 63 എസ് 4മാറ്റിക് + എന്ന് ന്യൂഡെല്‍ഹിയില്‍ കാര്‍ വിപണിയിലിറക്കിക്കൊണ്ട് മെര്‍സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റൊണാള്‍ഡ് ഫോഗര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കരുത്തനായ ഇ-ക്ലാസ് എന്നതിനു പുറമെ ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്റ് എക്‌സിക്യൂട്ടീവ് സലൂണുമാണിത്. ലോകത്ത് വേറൊരു കാര്‍ മോഡലും ഇത്രയും വിപുലവും സമൂലവുമായ ഒരു മാറ്റത്തിന് വിധേയമായിട്ടില്ല. ഉദാത്തമായ ഡ്രൈവിംഗ് അനുഭൂതി ലഭ്യമാക്കുന്ന എ എം ജി ഇ 63 എസ് 4മാറ്റിക്കിനെ സംബന്ധിച്ചേടത്തോളം യാത്രയില്‍ മുന്‍ സീറ്റിലെ സുഖം തന്നെ പിന്‍ സീറ്റിലും ലഭിക്കും. ‘ഡ്രിഫ്റ്റ് മോഡ്’ ആണ് 4 മാറ്റിക്കിലെ ഏറ്റവും സവിശേഷമായ ഘടകം. തികച്ചും മാറിക്കൊണ്ടിരിക്കുന്ന ടോര്‍ക് കാരണമാണ് കാറിന് ഒഴുകാന്‍ കഴിയുന്നത്. ഡ്രിഫ്റ്റ് മോഡിലിട്ടാല്‍ പിന്‍ ചക്രങ്ങളില്‍ മാത്രമായിരിക്കും കാര്‍ ഓടുന്നത്.

എ എം ജി ഇ 63 എസ് 4മാറ്റിക് പ്ലസ്സിന്റെ എക്‌സ് – ഷോറൂം വില 1.5 കോടി രൂപയാണ്. 88,000 രൂപ (നികുതി കൂടാതെ) അടച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ക്ക് വേറെ പണം ചിലവാക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട്.

Latest