Connect with us

Gulf

ഈ വര്‍ഷം ആദ്യ നാല് മാസം 75,000 വ്യാജ ഉത്പന്നങ്ങള്‍ പിടികൂടിയെന്ന് അധികൃതര്‍

Published

|

Last Updated

ദുബൈ: നടപ്പ് വര്‍ഷം ആദ്യനാല് മാസത്തിനുള്ളില്‍ ദുബൈ കസ്റ്റംസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സാമ്പത്തിക വികസന വിഭാഗം എന്നിവ 75,000 കിലോ നിരോധിത,വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി നശിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ കറാമയിലും മറ്റിടങ്ങളിലും വ്യാപകമായ പരിശോധന സംഘടിപ്പിച്ചിരുന്നു. വിപണത്തിനായി വിവിധ മാര്‍ഗങ്ങളിലൂടെയാണ് വ്യാപാരികള്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് ദുബൈ സാമ്പത്തിക വിഭാഗം കൊമേര്‍ഷ്യല്‍ കോംപ്ലിയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ സീനിയര്‍ മാനേജര്‍ അഹ്മദ് അല്‍ മുഹൈരി പറഞ്ഞു.
പിടിച്ചെടുത്തു നശിപ്പിച്ച ഉത്പന്നങ്ങളുടെ വില കണക്കാക്കുന്നത് സങ്കീര്‍ണമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യത്തെ നാല് മാസങ്ങളില്‍ 11.45 കോടി ദിര്‍ഹമിന്റെ വസ്തുക്കള്‍ പിടികൂടിയെന്നു അദ്ദേഹം വ്യക്തമാക്കി. ഇ-സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, ടാറ്റൂ മഷികള്‍, മൊബൈല്‍ ഹുക്കാ പൈപ്പുകള്‍ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണ് പിടികൂടിയവയില്‍ ഏറിയ പങ്കും കാണപ്പെട്ടത്.

പിടിച്ചെടുത്ത വസ്തുക്കള്‍ പുനഃരുപയോഗിക്കാന്‍ പാകത്തില്‍ വീണ്ടും മറ്റു ഉത്പന്നങ്ങളാക്കി തീര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാഗുകള്‍, ഷൂസ്, വസ്ത്ര തുണിത്തരങ്ങള്‍ എന്നിവ പുനഃരൂപയുക്തമാക്കി സംസ്‌കരിച്ചു കളിപ്പാട്ടങ്ങള്‍, മെത്തകള്‍, സോഫ എന്നിവക്കുള്ളില്‍ നിറക്കുന്ന പദാര്‍ഥങ്ങളാക്കി തീര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest