വി എച്ച് എസ് ഇ @ 80.32 ശതമാനം

  • 18 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി
  • 69 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
Posted on: May 11, 2018 6:10 am | Last updated: May 11, 2018 at 12:15 am

തിരുവനന്തപുരം: ഈ വര്‍ഷത്തെ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 80. 32 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 29174 വിദ്യാര്‍ഥികള്‍ 23434 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. (കഴിഞ്ഞ വര്‍ഷം ഇത് 86.79 ആയിരുന്നു). ഇതില്‍ 11472 പേര്‍ പെണ്‍കുട്ടികളും 11962 പേര്‍ പെണ്‍കുട്ടികളുമാണ്. പാര്‍ട് ഒന്നിലും രണ്ടിലും 90.24 ആണ് വിജയശതമാനം. പാര്‍ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം തൃശൂരിനാണ്.

പട്ടികജാതി വിഭാഗത്തില്‍ പാര്‍ട് ഒന്ന്, രണ്ട്. മൂന്നിലുമായി 72.87 ആണ് വിജയശതമാനം. പാര്‍ട് ഒന്നിലും രണ്ടിലും 82.51. പട്ടികവര്‍ഗ വിഭാഗത്തില്‍ യഥാക്രമം 59.64, 69.96 എന്നിങ്ങനെയാണ് വിജയശതമാനം. ഒബിസി വിഭാഗത്തില്‍ പാര്‍ട് ഒന്ന്, രണ്ട്, മൂന്നിലുമായി 80.47, ഒഇസിയില്‍ 77.46, ജനറലില്‍-84.23 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. പാര്‍ട് ഒന്നിലും രണ്ടിലും യഥാക്രമം 90.85, 86.69, 92.49 എന്നിങ്ങനെയാണ് വിജയശതമാനം.

83.38 ആണ് തൃശൂരിന്റെ വിജയശതമാനം. 69.93 വിജയശതമാനമുള്ള പത്തനംതിട്ടയാണ് ഏറ്റവും പിന്നില്‍. പാര്‍ട് ഒന്നിലും രണ്ടിലും 93.79 വിജയശതമാനവുമായി കണ്ണൂര്‍ ഒന്നാമതായി. പത്തനംതിട്ടക്കാണ് കുറഞ്ഞ വിജതമാനം-79.25. 40 സര്‍ക്കാര്‍ വിദ്യാലയങ്ങളും ഏഴ് എയ്ഡഡ് സ്‌കൂളുകളും പാര്‍ട് ഒന്നിലും രണ്ടിലും നൂറുശതമാനം വിജയം നേടി. 18 സര്‍ക്കാര്‍ സ്‌കൂളുകളും ഒരു എയ്ഡഡ് വിദ്യാലയവും പാര്‍ട് ഒന്നിലും രണ്ടിലും മൂന്നിലുമായി നൂറുമേനി വിജയം കൈവരിച്ചു. 69 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സംസ്ഥാനത്തെ നാല് ബധിര വിദ്യാലയങ്ങളില്‍ രണ്ടെണ്ണം നൂറുശതമാനം വിജയം നേടി. ഒന്നും രണ്ടും മൂന്നും പാര്‍ടുകളില്‍ തിരുവനന്തപുരം ജഗതി ബധിര വിദ്യാലയവും കുന്നംകുളം ഗവ. ബധിര വിദ്യാലയവുമാണ് നൂറുമേനി നേടിയത്. സിഎസ്‌ഐ വിഎച്ച്എസ്എസ് ഫോര്‍ ഡഫ് തിരുവല്ല 95.83, ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഡഫ് ഒറ്റപ്പാലം 75 ശതമാനവും ഉന്നത പഠനത്തിന് അര്‍ഹരായി.