ലോക കരുത്തരില്‍ ശൈഖ് ഖലീഫയും: സഊദി കിരീടാവകാശി ആദ്യ പത്തില്‍

Posted on: May 10, 2018 10:10 pm | Last updated: May 10, 2018 at 10:10 pm
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

ദുബൈ: അറബ് ലോകത്തെ കരുത്തരായ ഭരണാധികാരികളില്‍ രണ്ടാം സ്ഥാനം യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. ഫോബ്സ് ആനുകാലികമാണ് ഭരണാധികാരികളുടെയും സമ്പന്നരുടെയും മറ്റും 2018 ലെ പട്ടിക പ്രസിദ്ധീകരിച്ചത്. അറബ് ലോകത്തു ഒന്നാം സ്ഥാനം സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദി നാണ്. ലോകത്തു ഒന്നാം സ്ഥാനം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി ജിന്‍പിങ്ങിനും രണ്ടാം സ്ഥാനം റഷ്യന്‍ പ്രസിഡന്റ് പുടിനുമാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒമ്പതാം സ്ഥാനത്തുണ്ട്.  യു എ ഇ പ്രസിഡന്റ്, ലോക പട്ടികയില്‍ 43-ാം സ്ഥാനത്താണ്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ലോകത്തെ കരുത്തരില്‍ എട്ടാം സ്ഥാനമുണ്ട്. 75 പേരുടെ പട്ടികയാണ് തയാറാക്കിയത്. പത്തു കോടിയില്‍ ഒരാളെ എന്ന നിലയിലാണ് ഫോബ്സ് കരുത്തരെ കണ്ടെത്തുന്നത്. വികസനത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും യു എ ഇ ലോകത്തു ഒന്നാം സ്ഥാനം നില നിര്‍ത്തി.