കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: May 10, 2018 3:33 pm | Last updated: May 10, 2018 at 3:33 pm

തിരൂര്‍: പുറത്തൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മാഈലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് സംഭവം. ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ, പറവണ്ണ വേളാപുരം റഹ്്മത്താബാദ് പ്രദേശങ്ങളില്‍ ലീഗ്- സി പി എം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് വെട്ടേറ്റിരുന്നു. സി പി എം പ്രവര്‍ത്തകരായ സഫീര്‍, അഫ്‌സാര്‍ എന്നിവര്‍ക്കും ഒരു ലീഗ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്.