ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും: മന്ത്രി ബാലന്‍

Posted on: May 10, 2018 2:16 pm | Last updated: May 10, 2018 at 8:14 pm

ചെങ്ങന്നൂര്‍: പ്രതിരോധത്തിന്റ ഭാഗമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപ്പൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്ന് മന്ത്രി എകെ ബാലന്‍. സിപിഎം ആരെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഇടതുപക്ഷത്തെ കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് നേരിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.