കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ ഉടമയെ തോക്ക് ചൂണ്ടി പണം കവര്‍ന്നു

Posted on: May 10, 2018 2:09 pm | Last updated: May 10, 2018 at 2:09 pm

കോഴിക്കോട്: ചാത്തമംഗലത്ത് പെട്രോള്‍ പമ്പില്‍ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ച് പമ്പിലെത്തിയ ആള്‍ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പമ്പ് ഉടമയായ യുവതി പറയുന്നു. 1,08,000 രൂപയാണ് കവര്‍ന്നത്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.