Connect with us

International

മലേഷ്യയില്‍ ചരിത്രപ്പിറവി; മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് വന്‍ ജയം

Published

|

Last Updated

ക്വലാലംപുര്‍: മലേഷ്യന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. 60 വര്‍ഷത്തോളമായി അധികാരത്തിലുള്ള ബാരിസാന്‍ ദേശീയ സഖ്യത്തെ അധികാരത്തില്‍ നിന്ന് കെട്ടുകെട്ടിച്ചാണ് മഹാതിര്‍ ചരിതംസൃഷ്ടിച്ചത്.

മഹാതിര്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷകക്ഷികളുടെ പാര്‍ട്ടിയായ പതാകന്‍ ഹരപന് പാര്‍ലിമെന്റില്‍ 113 സീറ്റ് ലഭിച്ചു. നിലവിലെ ഭരണകക്ഷിയായ ബാരിസാന്‍ ദേശീയ സഖ്യം 79 സീറ്റുകളില്‍ ഒതുങ്ങി. 222 അംഗ പാര്‍ലിമെന്റില്‍ 112 സീറ്റുകളാണ് അധികാരത്തിലേറാന്‍ വേണ്ടത്.

92 വയസ്സുള്ള മഹാതിര്‍ മുഹമ്മദ് തന്നെ മലേഷ്യയുടെ നേതാവാകുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയെന്ന റെക്കോര്‍ഡും മഹാതിര്‍ മുഹമ്മദ് സ്വന്തമാക്കും.