ലോകത്തെ ശക്തരുടെ പട്ടികയില്‍ മോദിക്ക് ഒമ്പതാം സ്ഥാനം

Posted on: May 9, 2018 6:49 pm | Last updated: May 10, 2018 at 9:35 am

ന്യൂഡല്‍ഹി: ലോകത്തെ ശക്തരായ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമ്പതാം സ്ഥാനം. ഫോബ്‌സ് മാസികയാണ് പട്ടിക പുറത്ത് വിട്ടത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തുമുണ്ട്.

ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കല്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരാണ് യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ്, സഊദി കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍, ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് 13ാം സ്ഥാനത്തും റിലയന്‍സ് മേധാവി മുകേഷ് അംബാനി 32ാം സ്ഥാനത്തുമാണ്. ലോകത്ത് ഏറ്റവും ശക്തരായ 75 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്. ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് 73ാം സ്ഥാനത്ത്.