കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു: കാനം

Posted on: May 9, 2018 4:20 pm | Last updated: May 9, 2018 at 4:20 pm

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്. സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോടെ സംസാരിക്കവേയാണ് കാനം നിലപാട് വ്യക്തമാക്കിയത്.