Connect with us

National

കര്‍ണാടകയില്‍ ബിജെപി,കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്നും അനധിക്യത പണം പിടികൂടി

Published

|

Last Updated

ബംഗളുരു: കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ വസതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌ക്വാഡ് നടത്തിയയ പരിശോധനയില്‍ പണം പിടിച്ചെടുത്തു. കോപ്പാള്‍ ജില്ലയിലെ ഗംഗാവയില്‍ നടന്ന പരിശോധനയിലാണ് പണം പിടികൂടയത്.

ബിജെപി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയൂടെ വസതിയില്‍നിന്നും എട്ട് ലക്ഷം രൂപയും കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്നും മുപ്പതിനായിരം രൂപയുമാണ് പിടിച്ചെടുത്തത്. ഈ മാസം 12നാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.

---- facebook comment plugin here -----

Latest