ടിവി റിമോട്ട് നല്‍കാത്തതിന് പത്ത് വയസുകാരി തൂങ്ങി മരിച്ചു

Posted on: May 8, 2018 9:34 pm | Last updated: May 9, 2018 at 10:55 am

നോയിഡ: സഹോദരിയുമായി ടിവി റിമോട്ടിനായുള്ള തര്‍ക്കത്തിനൊടുവില്‍ പത്ത് വയസുകാരി ആത്മഹത്യ ചെയ്തു. നോയിഡയിലെ സെക്ടര്‍ 20യിലെ അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന സഹോദരിക്കുമൊപ്പം കഴിഞ്ഞുവന്ന മാനുഷി റാവത്ത് ആണ് മരിച്ചത്.

രാവിലെ മാതാപിതാക്കള്‍ ഓഫീസില്‍ പോയ സമയത്ത് സഹോദരിമാര്‍ ടിവി റിമോട്ടിനായി വഴക്കിടുകയായിരുന്നു. മൂത്ത് സഹോദരി റിമോട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് മാനുഷി മുറിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന മുത്തശ്ശി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നോയിഡയിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാനുഷി.