കോഴിക്കോട്ട് ആയിരം കോടിയുടെ പദ്ധതിയുമായി എം എ യൂസുഫലി

Posted on: May 8, 2018 6:58 pm | Last updated: May 8, 2018 at 6:58 pm

ദുബൈ: കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവ് ചെയ്തു വാണിജ്യ സമുച്ചയവും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി. ദുബൈയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണിത്. മാങ്കാവ് ബൈപാസ് റോഡില്‍ നേരത്തെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം തറക്കല്ലിടും. 28 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. 3,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കുന്ന പദ്ധതിയാണിത്. കൊച്ചി ബോള്‍ഗാട്ടി പദ്ധതി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളൂവെന്നും അനാവശ്യ എതിര്‍പ്പുകള്‍ ശ്രധിക്കില്ലെന്നും യൂസുഫലി പറഞ്ഞു.