കോണ്‍ഗ്രസ് ജയിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന സൂചന നല്‍കി രാഹുല്‍

Posted on: May 8, 2018 12:59 pm | Last updated: May 8, 2018 at 3:02 pm

ബെംഗളൂരു: ബിജെപി പ്രസിഡന്റ് അമിത് ഷായെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതക കേസില്‍ ആരോപണ വിധേയനായ അമിത് ഷായെ പ്രസിഡന്റാക്കിയ ബിജെപി സത്യസന്ധതയേക്കുറിച്ചും മാന്യതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് വിരോധാഭാസമാണെന്ന് രാഹുല്‍ പറഞ്ഞു.

അമിത് ഷാ കൊലപാതകക്കേസില്‍ ആരോപണ വിധേയനാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങള്‍ മറക്കുന്നു. ഒട്ടും വിശ്വാസ്യതയില്ലാത്ത നേതാവാണ് അമിത് ഷാ. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചടക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലാതെ മറ്റാരെയും ബിജെപിക്ക് കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിട്ടിയില്ലേയെന്നും പ്രധാനമന്ത്രി മോദിയോട് രാഹുല്‍ ചോദിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് എന്തുകൊണ്ടില്ലെന്ന മറുപടിയായിരുന്നു രാഹുലിന്റേത്.