Connect with us

Kerala

ചെങ്ങന്നൂര്‍: യു ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

Published

|

Last Updated

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി വിജയകുമാര്‍, എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍
വരണാധികാരിയായ ആര്‍ ഡി ഓക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

ചെങ്ങന്നുര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ്, ബി ജെ പി, എ എ പി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി വിജയകുമാര്‍, ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരല്‍ പിള്ള, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്ത് എന്നിവരാണ് വരണാധികാരിയായ ആര്‍ ഡി ഒ. മുമ്പാകെ പത്രിക നല്‍കിയത്.

രാവിലെ യു ഡി എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജാഥയായാണ് വിജയകുമാര്‍ പത്രിക നല്‍കാനെത്തിയത്. 11.15ന് ആര്‍ ഡി ഒ. ഓഫീസില്‍ എത്തി മൂന്ന് സെറ്റ് പത്രികകള്‍ അദ്ദേഹം സമര്‍പ്പിച്ചു.

എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള 2.30 ഓടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്‍ ഡി എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് അദ്ദേഹം എത്തിയത്. അന്തരിച്ച മുന്‍ എം എല്‍ എ. കെ കെ രാമചന്ദ്രന്‍ നായരുടെ വീട്ടിലെത്തി ഛായാചി്രതത്തിന് മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ്പള്ളത്ത് നഗരസഭാ കാര്യാലയത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം 12.30ന് പത്രിക നല്‍കി.
എസ് യു സി ഐ സ്ഥാനാര്‍ഥിയായി മധു ചെങ്ങന്നൂര്‍ കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു.

Latest