കത്വ കേസ് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവ്

Posted on: May 7, 2018 3:39 pm | Last updated: May 7, 2018 at 7:51 pm
SHARE

ന്യൂഡല്‍ഹി:കത്വ ബലാത്സംഗ കൊലപാതക കേസ് പത്താന്‍കോട്ടിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. കത്വ കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന കത്വ പെണ്‍കുട്ടിയുടെ പിതാവിന്റെ ഹരജിയിലാണ് നടപടി.

പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുവാനും ജമ്മു കശ്മീര്‍ സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍കി. ഇതിന് പുറമെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകര്‍ക്കും ദ്യക്‌സാക്ഷികള്‍ക്കം സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.