ബിജെപി നേതാവ് പീഡിപ്പിച്ച  വനിതാ അഭിഭാഷക പത്രസമ്മേളനത്തിനിടെ തല മൊട്ടയടിച്ചു

Posted on: May 7, 2018 12:12 pm | Last updated: May 7, 2018 at 3:23 pm

ലക്‌നൗ: ബിജെപി നേതാവ് ബലാത്സംഗം ചെയ്തുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് വനിതാ അഭിഭാഷക പത്രസമ്മേളനത്തിനിടെ തന്റെ തല മുണ്ഡനം ചെയ്തു.

ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സതീഷ് ശര്‍മയെന്നയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയും ദ്യശ്യങ്ങള്‍ കാണിച്ച് മൂന്ന് വര്‍ഷമായി ഭീഷണിപ്പെടുത്തുന്നുമെന്നുമാണ് വനിതാ അഭിഭാഷക പത്രസമ്മേളനത്തില്‍ ആരോപിച്ചത്. പോലീസിനെ സമീപിച്ചെങ്കിലും നടപടിേെയടുത്തില്ല. സതീഷ് ശര്‍മക്ക് രാഷ്ട്രീയ പിന്തുണയുള്ളതിനാലും താന്‍ ദളിത് യുവതിയായതിനാലുമാണ് നീതി ലഭിക്കാത്തതെന്ന് ആരോപിച്ചാണ് യുവതി തല മൊട്ടയടിച്ചത്.