കാലിഫോര്‍ണിയയില്‍ പ്രബന്ധം അവതരിപ്പിക്കും

Posted on: May 7, 2018 6:01 am | Last updated: May 7, 2018 at 12:04 am

മലപ്പുറം: അമേരിക്കയിലെ ലോസ്ആഞ്ചലസിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ മുഹമ്മദ് റോഷന്‍ നൂറാനി പ്രബന്ധം അവതരിപ്പിക്കും. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി മതവിഭാഗത്തിന്റെ കീഴില്‍ ഈ മാസം ഒമ്പത്, 10 തീയതികളില്‍ നടക്കുന്ന നാലാമത് ഗ്രാജ്വേറ്റ് സംഗമത്തിലാണ് പ്രബന്ധം അവതരിപ്പിക്കുക. ‘പാരമ്പര്യ ദക്ഷിണേന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ സ്‌നേഹം, ധാര്‍മികത, മതം എന്നിവയില്‍ പ്രവാചകന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് പ്രബന്ധം.

മദ്രാസ് ഐ ഐ ടിയില്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ സോഷ്യോളജി ഓഫ് റിലീജ്യനില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ആക്കോട് സ്വദേശിയായ റോഷന്‍ നൂറാനി. 2014ല്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സിലും പ്രബന്ധം അവതരിപ്പിച്ചിരുന്നു.