ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍

Posted on: May 6, 2018 9:55 am | Last updated: May 6, 2018 at 12:24 pm

ലണ്ടന്‍: മാഞ്ചസ്റ്ററിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ മസ്തിഷ്‌കത്തിലെ രക്തസ്രാവത്താല്‍ അതീവ ഗുരുതരാവസ്ഥയില്‍. സാല്‍ഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 2013ലാണ് ഫെര്‍ഗൂസണ്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തുനിന്നും ഒഴിയുന്നത്.

1986മുതല്‍ 26 വര്‍ഷക്കാലമാണ് ഇദ്ദേഹം യുണൈറ്റഡിനെ പരിശീലിപ്പിച്ചത്. ഇക്കാലയളവില്‍ 13 പ്രീമിയര്‍ ലീഗ് കിരീടമടക്കം 38 ട്രോഫികള്‍ യുണൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ഓള്‍ഫ് ട്രഫോര്‍ഡില്‍ നടന്ന ആഴ്‌സണല്‍ -മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഫെര്‍ഗൂസണ്‍ എത്തിയിരുന്നു.